പറക്കുന്ന ജീവികൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യമെത്തുന്ന ദൃശ്യങ്ങൾ പക്ഷികളുടെയും ഷഡ്പദങ്ങളുടെയും ആണ്. സസ്തനികളായ വവ്വാലുകളും പറക്കുന്ന ജീവികൾ തന്നെ. എന്നാൽ ഇവയെപ്പോലെ പറക്കാൻ കഴിയാത്തവയും ഉയരത്തിൽ നിന്ന് താഴേയ്ക്ക് ഗ്ലൈഡ് ചെയ്ത് നീങ്ങാൻ കഴിയുന്നവയും ആയ ചില ജീവികളുണ്ട്. ചിറകിനു പകരം ഇരു കാലുകൾക്കും ഇടയിലുള്ള നിവർത്തിപ്പിടിക്കാവുന്ന നേർത്ത തൊലിയാണ് ഒഴുകിയിറങ്ങാൻ ഇവരെ സഹായിക്കുന്നത്

പറക്കുന്ന ഓന്ത് എന്റെ മുമ്പിൽ ആദ്യമെത്തുന്നത് ഒരു നോവലിലൂടെയാണ്. ശ്രീ: പൂർണചന്ദ്രതേജസ്വി എഴുതിയ കർവാലോ എന്ന നോവൽ ഈ സ്പീഷീസിനെ കണ്ടെത്താൻ ഒരു ശാസ്ത്രജ്ഞൻ നടത്തുന്ന അന്വേഷണങ്ങളുടെ കഥയാണ്. 1992 ലോ മറ്റോ മാതൃഭൂമിയിലാണ് ഈ നോവൽ വന്നിരുന്നത്.

ഈയിടെ തിരുവനന്തപുരത്തേയ്ക്ക് നടത്തിയ ഒരു യാത്രയ്ക്കിടെ കക്ഷി എന്റെ മുമ്പിൽ ജീവനോടെ വന്നുനിന്നു. നെയ്യാറിൽ ചീങ്കണ്ണന്വളർത്തുകേന്ദ്രത്തിൽ നിന്നും മാൻവളർത്തുകേന്ദ്രത്തിലേയ്ക്ക് നടന്നുപോവുന്ന ഒരു വഴിയുണ്ട്. അതിലൂടെ ഏതെങ്കിലും പക്ഷികളെ കാണുന്നോ എന്ന് പരതി നടക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ഒരു മരത്തടിയിലേയ്ക്ക് എന്തോ പാറിവീണു. (പാറിവീണു എന്ന പ്രയോഗം തന്നെയാണ് അവിടെ ഏറ്റവും ചേർന്നത്) ഏതെങ്കിലും ചെറിയ പക്ഷി ആവുമെന്ന് കരുതി ക്യാമറ ചൂണ്ടിയ എനിക്ക് കിട്ടിയത് ഒരു ഓന്തിനെയാണ്.

DSC05969

Draco dussumieri   എന്നു പേരുള്ള ഈ ജീവി പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നവയാണ്. മരച്ചില്ലയിൽ നിന്ന് ഇവയെ വേർതിരിച്ചറിയുക വളരെ പ്രയാസമാണ്. നീളമുള്ള വാലുകളോടു കൂടിയ ഈ ജീവിയ്ക്ക് 23 സെന്റിമീറ്റർ വരെ നീളമുണ്ടാവുമത്രെ. 

DSC05970

 

ഈ ജീവിയുടെ കഴുത്തിലെ  gular sac എന്നു വിളിക്കുന്ന  മഞ്ഞനിറത്തിലുള്ള തൊലി വിചിത്രമായി വലുതാവുകയും ചുരുങ്ങുകയും ചെയ്യും. ഈ കാഴ്ചയും ഞാൻ കണ്ടു. 

DSC05967

കഴുത്തിലെ തൊലി നീണ്ടിരിക്കുന്നത് കാണുക. ആദ്യചിത്രങ്ങളിൽ ആ ഭാഗത്ത് ഒരു മഞ്ഞ നിറം മാത്രം കാണാം.

 

Advertisements

DSC06148

Image  —  Posted: 20/05/2016 in Daily notes

കേരളത്തിൽ കാണപ്പെടുന്ന വെള്ളരിക്കൊറ്റികളിൽ സർവസാധാരണമായ ഒരു പക്ഷിയാണ് ചിന്നമുണ്ടി ( Little Egret ). ഇവയുടെ ശാസ്ത്രനാമം Egretta garzetta garzetta എന്നാണ്. 

DSC03798

  • തൂവെള്ള നിറത്തിലുള്ള ഈ പക്ഷിയുടെ കൊക്ക് എക്കാലത്തും കറുപ്പുനിറവും കാൽവിരലുകൾ മ‍ഞ്ഞനിറവും ആയിരിക്കും. ഈ ലക്ഷണങ്ങൾ തന്നെയാണ് ഇവയെ തിരിച്ചറിയാനുപകരിക്കുക.

വീട്ടിൽ വിരളമായി മാത്രം എത്തുന്ന അതിഥിയാണ് ഇരട്ടത്തലച്ചി. ഇത്തവണ നോക്കുമ്പോൾ കാട്ടുപൂക്കൾ നിറഞ്ഞ ചെടികളിലെ ചെറിയ പഴങ്ങൾ രുചിക്കുകയായിരുന്നു ഇവ. അതിനിടയിൽ ഒരു ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ മറ്റൊരിടത്ത് സ്ഥിരം സന്ദർശകനായ നാട്ടുബുൾബുളും എത്തിയിരിക്കുന്നു

നാട്ടുബുൾബുൾ (  Red vented Bulbul)

DSC02477

ഇരട്ടത്തലച്ചി ബുൾബുൾ ( Red Whiskered Bulbul)

DSC02478

കൊറ്റിവർഗക്കാരിൽ നമുക്ക് ഏറ്റവും പരിചയമുള്ള പക്ഷിയാണ് കുളക്കൊക്ക് അഥവാ Indian Pond Heron ( Ardeola grayii ). മഴക്കാലമാവുമ്പോൾ കക്ഷിയുടെ ഇണചേരൽക്കാലം തുടങ്ങും. അതിനായുള്ള ഒരുക്കവും മുൻകൂട്ടി തുടങ്ങിയിട്ടുണ്ട്

DSC01303

ശരീരത്തിന്റെ പുറത്തുള്ള ചെമ്പൻ നിറം, കൊക്കിലെ മഞ്ഞയും കരിമ്പച്ചയും, ഒക്കെ കാണുക. പടത്തിലില്ലെങ്കിലും രണ്ട് നാടത്തൂവലുകളും കൂടി ഈ അവസ്ഥയിൽ മുളച്ചുപൊന്തും

Image  —  Posted: 03/05/2015 in Birdwatching
Tags: , , , , , ,