പ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെ സ്വാഗതം ചെയ്യുന്നു

Posted: 02/10/2011 in Uncategorized
Tags: , ,

സംസ്ഥാനസര്‍കാര്‍ വൈദുതിയുടെ കേന്ദ്രവിഹിതത്തില്‍ നിന്നുള്ള ഇടിവും ചതവും കാരണമാണെന്ന് തോന്നുന്നു ,  നിവൃത്തിയില്ലാതെ ഒരു നല്ല കാര്യം ചെയ്തു. കേരളത്തില്‍ ഏറെക്കാലത്തിനു ശേഷം  അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. ഈ തീരുമാനത്തെ ഞാന്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. കേരളത്തിലെ ഭൂരിഭാഗം  ജനങ്ങളും അമിതവൈദ്യുതി മൂലമുണ്ടാകുന്ന അജീര്‍ണത്തിന്റെ പിടിയിലാണെന്ന സത്യം നാം  അറിഞ്ഞിട്ടുപോലുമില്ല.

ലോഡ് ഷെഡ്ഡിങ് എന്നു വെച്ചാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് നിശ്ചിത സമയം  കറന്റ് ഇല്ലാതിരിക്കുക എന്നാണല്ലോ ഉദ്ദേശിക്കുന്നത് . മുമ്പാണെങ്കില്‍ , അന്നത് സര്‍വ സാധാരണവുമായിരുന്നു, ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ആ അര മണിക്കൂര്‍ നമ്മള്‍ കഴിച്ചുകൂട്ടിയിരുന്നു. ഇപ്പോള്‍ അതിന്റെ സ്ഥാനം എമര്‍ജന്‍സി ലൈറ്റുകള്‍ എറ്റെടുത്തെന്ന് മാത്രം . പ്രൈം ടൈമുകളില്‍ ടെലിവിഷന്റെ മുന്നില്‍ തപസ്സിരിക്കുന്ന കുടുംബാംഗങ്ങളെ അല്‍പസമയത്തേക്കെങ്കിലും  ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍, സൈബര്‍ ലോകത്ത് വിഹരിക്കുന്ന കുട്ടികള്‍ക്ക് ഭൂലോകം  ബാക്കിയുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാന്‍ ഒരു വെളിച്ചത്തിന്റെ മുന്നില്‍ കുടുംബത്തെ ഒന്നിച്ചു ചേര്‍ക്കാന്‍ അരമണികൂര്‍ ലോഡ് ഷെഡ്ഡിങ്ങിനു കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമാണ്.

രാത്രിയെ അതിന്റെ ഇരുട്ടിന്റെ തനിമ അധികമൊന്നും  മാറാതെ കാണാന്‍ ഒരവസരം . ഈ അവസരം മുതലാക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ തന്നെ പിടിച്ചുപറിക്കാരും സാമൂഹ്യ ദ്രോഹികളും ഉണ്ടാവുമെന്ന് ഞാന്‍ മറന്നിട്ടില്ല. പക്ഷേ ഏതൊരു സാഹചര്യത്തിലും  അത്തരക്കാര്‍ വളരുക തന്നെ ചെയ്യും. അവരെ നേരിടാന്‍ നാം  മറ്റു വഴി തേടെണ്ടി വരും .

ഇതൊക്കെ പറഞ്ജെന്ന് വെച്ച് ഞാന്‍ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന ഇരുപതു മണിക്കൂര്‍ കറന്റില്ലായ്മയെ സ്വാഗതം  ചെയ്യുന്നു എന്ന് വിചാരിക്കരുത്. ഞാന്‍ ഉമ്മാന്‍ ചാണ്ടിയുടെ നയങ്ങളുടെ ആരാധകനാണെന്നും കരുതണ്ട. പട്ടിണി ഒരു ശാപം തന്നെയാണ്. എന്നു വെച്ച് ഡയറ്റിങ് ആരും  ശാപമായി കണക്കാക്കാറില്ലല്ലോ.

കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം പൂര്‍ണ അളവില്‍ കിട്ടിയാലും അരമണിക്കൂര്‍ എര്‍ത്ത് അവര്‍ ആചരിക്കാനുള്ള ഈ തീരുമാനം  മാറ്റരുതെന്ന് അധികാരികളോട് അപേക്ഷിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

Advertisements
Comments
  1. shino jacob says:

    പ്രൈം ടൈമുകളില്‍ ടെലിവിഷന്റെ മുന്നില്‍ തപസ്സിരിക്കുന്ന കുടുംബാംഗങ്ങളെ അല്‍പസമയത്തേക്കെങ്കിലും ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍, സൈബര്‍ ലോകത്ത് വിഹരിക്കുന്ന കുട്ടികള്‍ക്ക് ഭൂലോകം ബാക്കിയുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാന്‍ ഒരു വെളിച്ചത്തിന്റെ മുന്നില്‍ കുടുംബത്തെ ഒന്നിച്ചു ചേര്‍ക്കാന്‍ അരമണികൂര്‍ ലോഡ് ഷെഡ്ഡിങ്ങിനു കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമാണ്.

    നന്നായിട്ടുണ്ട് ….. വെരിഗുഡ്.

  2. harikrishnan.p.v says:

    current cut nte ee oru nalla vasatthe kurich njaan munpum aalochichittundu………..munp school padanakalatthu,…. rathriyile ammavante nirbandhitha vidyabhyasa tthinte peedana murakalil ninnum ulla oru cheriya idakkaka aaswasam ee ara manikkoor undavunna irutt aayirunnu…….

ഇനി നിങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s