പുതുവര്‍ഷപ്രതിജ്ഞ

Posted: 30/12/2012 in Daily notes
Tags: , , , , ,

അരിപൊടിച്ച് പൊടി വറുത്ത് പുട്ടുചുട്ട കേരളം 
കേരളം കേരളം കേരളം മനോഹരം

പണ്ട് കേട്ടൊരു പാട്ടിലെ വരികളാണ് മോളില്‍ കൊടുത്തിരിക്കുന്നത്. മലയാളിയുടെ തനത് ഭക്ഷണമാണ് പുട്ട്. കഴിഞ്ഞയാഴ്ച പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ചെന്നപ്പോള്‍ പുട്ടുപൊടിയുടെ പാക്കറ്റ് കയ്യില്‍ എടുത്തുനോക്കി. വില കയറിക്കയറി കിലോയ്ക്ക് അറുപത് രൂപവരെ എത്തിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.

ഇരുപത്തഞ്ച് രൂപയാണ് പച്ചരിക്ക് വില എന്ന് വയ്ക്കുക. (അതിങ്ങനെ ആടിയാടി നില്‍ക്കുകയാണ്). കിലോയ്ക്ക് ആറു രൂപ വെച്ച് മില്ലില്‍ പൊടിക്കാനുള്ള ചെലവ്.  പിന്നെ വറുത്തെടുക്കാനുള്ള ഇന്ധനച്ചെലവും അധ്വാനത്തിന്റെ കൂലിയും. എങ്ങനെ കണക്കാക്കിയാലും നാല്‍പത് രൂപയുടെ താഴെയേ വരൂ. റേഷന്‍ കടയില്‍ നിന്ന് പച്ചരി കിട്ടുകയാണെങ്കില്‍ ചെലവ് പിന്നെയും കുറയും. അതുകൊണ്ട് കഴിയുന്നത്ര പാക്കറ്റ് അരിപ്പൊടി വാങ്ങാതിരിക്കുകയാണ് എന്റെ പതിവ്.

ഒന്നോ രണ്ടോ കിലോ അങ്ങാടിമുളക് വാങ്ങി ഞെട്ടി കളഞ്ഞ് വൃത്തിയാക്കിയുണക്കി മില്ലില്‍ കൊണ്ടുപോയി പൊടിപ്പിച്ചാല്‍ ഒരു കുടുംബത്തിന് ഒരുന്‍ കൊല്ലം മുഴുവന്‍ ഉപയോഗിക്കാനുള്ള മുളകുപൊടി ലഭിക്കും. മല്ലിയും ഇതേപോലെ പൊടിച്ചു വയ്ക്കാം.  സാമ്പാര്‍ പൊടി ഉണ്ടാക്കാനുള്ള ഒരു ചേരുവ അടുക്കളത്തളത്തില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് കാണാം.

പാക്കറ്റ് പൊടികളുണ്ടാക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അവയുടെ ഒഴിഞ്ഞ പാക്കറ്റ് നശിപ്പിക്കേണ്ട ബാധ്യത. പ്രത്യേകിച്ചും മാലിന്യം നശിപ്പിക്കല്‍ മുമ്പെന്നത്തേക്കാളും വലിയ കുഴപ്പങ്ങളുണ്ടാക്കുന്ന സമയമാണിത്.  കഴിയുന്നത്ര കറിപ്പൊടികള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുമെന്നാവട്ടെ ഇക്കൊല്ലത്തെ പുതുവര്‍ഷപ്രതിജ്ഞ

Advertisements

ഇനി നിങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s