Posts Tagged ‘Kerala’

കേരളത്തിൽ കാണപ്പെടുന്ന വെള്ളരിക്കൊറ്റികളിൽ സർവസാധാരണമായ ഒരു പക്ഷിയാണ് ചിന്നമുണ്ടി ( Little Egret ). ഇവയുടെ ശാസ്ത്രനാമം Egretta garzetta garzetta എന്നാണ്. 

DSC03798

  • തൂവെള്ള നിറത്തിലുള്ള ഈ പക്ഷിയുടെ കൊക്ക് എക്കാലത്തും കറുപ്പുനിറവും കാൽവിരലുകൾ മ‍ഞ്ഞനിറവും ആയിരിക്കും. ഈ ലക്ഷണങ്ങൾ തന്നെയാണ് ഇവയെ തിരിച്ചറിയാനുപകരിക്കുക.

വീട്ടിൽ വിരളമായി മാത്രം എത്തുന്ന അതിഥിയാണ് ഇരട്ടത്തലച്ചി. ഇത്തവണ നോക്കുമ്പോൾ കാട്ടുപൂക്കൾ നിറഞ്ഞ ചെടികളിലെ ചെറിയ പഴങ്ങൾ രുചിക്കുകയായിരുന്നു ഇവ. അതിനിടയിൽ ഒരു ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ മറ്റൊരിടത്ത് സ്ഥിരം സന്ദർശകനായ നാട്ടുബുൾബുളും എത്തിയിരിക്കുന്നു

നാട്ടുബുൾബുൾ (  Red vented Bulbul)

DSC02477

ഇരട്ടത്തലച്ചി ബുൾബുൾ ( Red Whiskered Bulbul)

DSC02478

കൊറ്റിവർഗക്കാരിൽ നമുക്ക് ഏറ്റവും പരിചയമുള്ള പക്ഷിയാണ് കുളക്കൊക്ക് അഥവാ Indian Pond Heron ( Ardeola grayii ). മഴക്കാലമാവുമ്പോൾ കക്ഷിയുടെ ഇണചേരൽക്കാലം തുടങ്ങും. അതിനായുള്ള ഒരുക്കവും മുൻകൂട്ടി തുടങ്ങിയിട്ടുണ്ട്

DSC01303

ശരീരത്തിന്റെ പുറത്തുള്ള ചെമ്പൻ നിറം, കൊക്കിലെ മഞ്ഞയും കരിമ്പച്ചയും, ഒക്കെ കാണുക. പടത്തിലില്ലെങ്കിലും രണ്ട് നാടത്തൂവലുകളും കൂടി ഈ അവസ്ഥയിൽ മുളച്ചുപൊന്തും

Spotted Dove

Posted: 23/03/2015 in Daily notes
Tags: , , , , ,

അരിപ്രാവ്
spotted Dove
സ്ഥിരവാസി
സാധാരണ കാണുന്ന പക്ഷി

എടപ്പാൾ
22/01/2015

മനുഷ്യനടക്കമുള്ള ശത്രുക്കളെക്കണ്ടാൽ പണി വാങ്ങാൻ നിൽക്കാതെ തൊട്ടടുത്തുള്ള മരക്കൊമ്പിലേയ്ക്ക് പറന്നു പോകുന്ന ഈ പക്ഷി നിലത്ത് തത്തി നടന്ന് വിത്തുകൾ കൊത്തിത്തിന്നുന്ന കാഴ്ച സദാ കാണാം. പറമ്പിലും പാടത്തും ഇവയുണ്ടാവും.

കുർ..കുർ.. എന്നൊരു ഇടറിയ ശബ്ദമാണ് ഈ പക്ഷിയുടേത്.

Spotted Dove

Waiting for their turn

A Scene from Keralam ( Kerala ), India. These lorries transport the food items, especially rice all over our coastal state. The middle one is an old model TATA lorry which almost Extinct now 🙂