1

കിനാവിനെ
ഏറെ നേരം കൊഞ്ചിച്ച്,
പാട്ടൂട്ടി
കരുതലോടെ വളര്‍ത്തിയെടുക്കുന്നു
ഒരു ഗര്‍ഭിണി

2

ദേഹവടിവ്
മക്കള്‍ക്ക് വേണ്ടത്ര ചുരത്തിക്കൊടുത്ത്
ഇത്തിരി തടിച്ചു
ഒരമ്മ